
വിങ്ങുന്ന പ്രണയവും മരണത്തിന്റെ ഗന്ധവുമാണ് നന്ദിതയുടെ കവിതകള്ക്ക്. കോളേജ് വരാന്തകളിലെ ചുവരുകളില് കോറിയിട്ട വരികളില് പലതും നന്ദിതയുടേതാണ്. പ്രണയത്തിനും മരണത്തിനും മനോഹരമായ കാവ്യഭാഷ നല്കിയ കവയിത്രിയായിരുന്നു നന്ദിത.
ഇന്ന് ഓര്‍മകളില്‍ നിന്നെ തിരയുകയാണ്; അതിന്റെ ഒരു കോണിലിരുന്ന് ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും ഹൃദയവും മനസ്സും രണ്ടാണന്നോ ?
രാത്രികളില്‍, നിലാവ് വിഴുങ്ങിതീര്‍ക്കുന്ന കാര്‍മേഘങ്ങള്‍ നനഞ്ഞ പ്രഭാതങ്ങള്‍ വരണ്ട സായാഹ്നങ്ങള്‍ ഇവ മാത്രമാണ് ഇന്നെന്റെ ജീവന്‍ പകുത്തെടുക്കുന്നത് എനിക്കും നിനക്കുമിടയില്‍ അന്തമായ അകലം എങ്കിലും നനുത്ത വിരലുകള്‍ കൊണ്ടു നീയെന്റെയുള്ള് തൊട്ടുണര്‍ത്തുമ്പോള്‍ നിന്റെ അദൃശ്യമായ സാമീപ്യം ഞാന്‍ അറിഞ്ഞിരുന്നു











