പാട്ടിലെങ്ങും നാടായി

Music is the shorthand of emotion

റേഡിയോ മല്ലു08 collections
01

A living archive of Malayalam music, memory and culture.

01
RADIO MALLU
Silhouette of a person with head bowed against a gray background.

റേഡിയോ മല്ലു

Music is the shorthand of emotion

02

പാട്ടിലെങ്ങും നാടായി

സ്നേഹിക്കുവാനല്ല, സ്നേഹിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത്

സ്നേഹിക്കുവാനല്ല, സ്നേഹിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത്

ചില ഗാനങ്ങൾ നാം ഇതുവരെ അനുഭവിക്കാതെ ഒളിച്ചുകളിക്കുന്നു

മലയാളത്തിന്റെ നന്മയുള്ള ചില ഗാനങ്ങൾ നാം മറന്നു പോയിരിക്കുന്നു

തിരക്ക് പിടിച്ച ജീവിതയാത്രകളിൽ നാം ആസ്വദിക്കാത്ത ഗാനങ്ങൾ ഇവിടെ കോർത്തിണക്കുന്നു

ഓരോരോ ഗാനവും ഓരോരോ ഓർമ്മകളും അനുഭവങ്ങളും അയവിറക്കുവാൻ നമ്മെ സഹായിക്കുന്നു

റേഡിയോ മല്ലു എന്ന ഈ സംരംഭം ഏറെ നാളുകളായി മനസ്സിൽ സൂക്ഷിച്ചു വെച്ചിരുന്ന ആശയമായിരുന്നു

ഈയടുത്ത് നാം എല്ലാവരും എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ ഒരു സമയമുണ്ടായപ്പോൾ മനസ്സ് പറഞ്ഞു

അങ്ങനെ റേഡിയോ മല്ലു മലയാളികൾക്കായി ഇവിടെ ജനിച്ചു

ഇനി വളർത്തേണ്ടത് ഓരോരോ മലയാളിയുടെയും കടമയാണ്

ആ കടമയെ നിറവേറ്റുക,

അനുഗ്രഹിച്ചാലും !!!

വീട്ടിൽ കേൾക്കുവാൻ ഇവിടെ ഞെക്കുക
03

മലയാളിസം

യാത്ര

യാത്ര

യാത്ര അനുഭൂതികൾപ്പുറം അറിവുകൂടിയാണ് . ഒരോ യാത്രയും ഓരോ ജീവിത പാഠമാണ്.ഓരോരോ യാത്രയിലും ഓരോരോ ഗാനങ്ങൾ നമ്മുടെ മനസ്സിൽ കയറിക്കൂടുന്നു ,

ആ ഗാനങ്ങൾ കേൾക്കുന്പോൾ യാത്രകളെ അയവിറക്കുന്നു. നമുക്കൊരുമിച്ചു ഒരു

യാത്രയായാലോ....

പാട്ടുകൾ കേൾക്കാൻ ഇവിടെ ഞെക്കുക
മഴ

മഴ

മഴ, അത് പ്രണയമാണ്.

നനുത്ത കാറ്റിൽ പ്രപഞ്ചമാകെ കുളിർ പകർന്ന് വെള്ളിമുത്തുകൾ പോലെ മഴനീർ വീണുടയുമ്പോൾ ഏതൊരു മനസ്സും പ്രണയാതുരമാകും.ഭൂമിയിൽ അലിഞ്ഞു ചേരുന്ന ഓരോ മഴത്തുള്ളിയിലും ഒളിഞ്ഞിരിപ്പുണ്ട് ആർദ്ര പ്രണയത്തിന്റെ മാസ്മരിക ഭാവം.

പാട്ടുകൾ കേൾക്കാൻ ഇവിടെ ഞെക്കുക
പ്രണയം

പ്രണയം

പ്രണയാതുരമായ ഒരു മനസ്സിന്റെ പ്രതിഫലനമാണ് പ്രണയലേഖനം. അക്ഷരങ്ങങ്ങൾക്കും അത് വഹിക്കുന്ന പേപ്പറിനും ഇത്രയും ഭംഗി മറ്റൊരിക്കലും ഉണ്ടാവില്ല. ഒരിക്കലെങ്കിലും അത് അനുഭവിക്കാത്തവരോട് സഹതാപം മാത്രം.ഒരു പ്രണയലേഖനമെങ്കിലും എഴുതാത്തവരായി ആരെങ്കിലുമുണ്ടാകുമോ ?

പാട്ടുകൾ കേൾക്കാൻ ഇവിടെ ഞെക്കുക
സ്വപ്നം

സ്വപ്നം

സ്വപ്നം കാണാത്തവർ ആരുമുണ്ടാവില്ല! പലതരം സ്വപ്‌നങ്ങൾ....... രാത്രി സ്വപ്നങ്ങൾക്കും ദിവാ സ്വപ്നങ്ങൾക്കും ഒരേ സ്വഭാവമാണ്. ബോധം വരുമ്പോൾ നഷ്ടബോധം മാത്രം ബാക്കിയായിരിക്കും. .

പാട്ടുകൾ കേൾക്കാൻ ഇവിടെ ഞെക്കുക
സന്തോഷം

സന്തോഷം

സന്തോഷം , എത്ര നല്ലതാണെങ്കിലും സന്തോഷിക്കുവാൻ അത്ര എളുപ്പമല്ല, പ്രണയം സന്തോഷമാണ് , ജീവിതംസന്തോഷമാണ് , സംഗീതവും സന്തോഷമാണ് , ഇവിടെയും സന്തോമാവട്ടെ !!!

പാട്ടുകൾ കേൾക്കാൻ ഇവിടെ ഞെക്കുക
ഓർമ്മ

ഓർമ്മ

ഓർമ്മകൾ പലപ്പോഴും ഒരു ലഹരിയാണ്. പിന്നില്ലേയ്ക്കു നോക്കുമ്പോൾ പുഞ്ചിരി വിടരുന്ന, ചിലപ്പോഴൊക്കെ അറിയാതെ ചുണ്ടുകൾ വിതുമ്പുന്ന ഒരുപിടി ഓർമ്മകൾ തന്നെ യാണ് നമ്മുടെ സമ്പാദ്യം..

പാട്ടുകൾ കേൾക്കാൻ ഇവിടെ ഞെക്കുക
സ്നേഹം

സ്നേഹം

ശിശിരം , എന്നും പ്രണയിക്കുവാൻ ദൈവം കണ്ടെത്തിയ കാലം

എത്രയേറെ ശിശിരങ്ങൾ നമ്മൾ കണ്ടുവെങ്കിലും ഒരു നല്ല പ്രണയത്തിനായ് ശിശിരവും കാത്തിരിക്കുന്നു !!!

പാട്ടുകൾ കേൾക്കാൻ ഇവിടെ ഞെക്കുക
ശാന്തം

ശാന്തം

ശാന്തം അത് സുന്ദരമാണ്. നമ്മുടെ മനസ്സും അതിനായ് കൊതിക്കുന്ന ചില നിമിഷങ്ങൾ ഉണ്ട് .പക്ഷേ, അത് സ്ഥായിയായായ ഭാവമല്ല!! ശാന്തമായി ഒഴുകുന്ന പുഴയും ചിലപ്പോഴൊക്കെ രൗദ്രമാകാറുണ്ട്...

പാട്ടുകൾ കേൾക്കാൻ ഇവിടെ ഞെക്കുക
ശോകം

ശോകം

ശോകം ആർക്കും ഇഷ്ടമല്ലാത്ത വികാരമാണെങ്കിലും നമ്മൾ എല്ലാം ഓരോരോ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ എല്ലാം അനുഭവിച്ചേ പറ്റൂ . ഇവിടെ ശോകമൂകം

പാട്ടുകൾ കേൾക്കാൻ ഇവിടെ ഞെക്കുക
ആർദ്രം

ആർദ്രം

ആർദ്രമായ മനസ്സിന്റെ ഒരു നീറ്റലിൽ നിന്നാണ് പ്രണയം എന്ന അനുഭൂതി മിന്നിമായുന്നത് , ഇവിടെ എന്നും ആ അനുരാഗം നിറഞ്ഞു കവിയുമ്പോൾ നാമറിയാതെ പ്രണയിക്കപ്പെടാം !!!

പാട്ടുകൾ കേൾക്കാൻ ഇവിടെ ഞെക്കുക
വിരഹം

വിരഹം

വിരഹം , ഒരിക്കലും ഇഷ്ടമല്ലാത്ത ഒരു വാക്ക് , വിരഹത്തിന്റെ വേദന അറിയണമെങ്കിൽ പ്രണയിക്കുവാനാണ് കവികൾ പറയുന്നത് , മരണത്തേക്കാൾ ഭയാനകമാണ് വിരഹവേദന

പാട്ടുകൾ കേൾക്കാൻ ഇവിടെ ഞെക്കുക
അഗാധം

അഗാധം

ഇവിടെ കടലാണ് വിഷയം ,ഈ വിഭാഗത്തിൽ വലിയ ശല്യമൊന്നുമില്ലാത്ത , എവിടെയെങ്കിലും ഒരു മൂലക്കിരുന്ന് മെല്ലെ കേൾക്കാവുന്ന നല്ല പാട്ടുകൾ മാത്രം

പാട്ടുകൾ കേൾക്കാൻ ഇവിടെ ഞെക്കുക
04

ഋതു

വസന്തം

വസന്തം

ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലുമുള്ള നാല് പ്രധാന ഋതുക്കളിലൊന്നാണ്‌ വസന്തം. ശിശിരത്തിനും ഗ്രീഷ്മത്തിനും ഇടയിലുള്ള ഋതുവാണ്‌ വസന്തം- ഉത്തരാർദ്ധഗോളത്തിൽ മാർച്ച് മുതൽ ജൂൺ വരെയും ദക്ഷിണാർദ്ധഗോളത്തിൽ സെപ്റ്റംബർ മുതൽ നവംബർ വരെയും.

ശിശിരത്തിനും
ഗ്രീഷ്മം

ഗ്രീഷ്മം

ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലുമുള്ള നാല് പ്രധാന ഋതുക്കളിലൊന്നാണ്‌ ഗ്രീഷ്മം അഥവാ വേനൽക്കാലം. വസന്തത്തിനു ശേഷമുള്ള ഋതുവാണ്‌ ഗ്രീഷ്മം - ഉത്തരാർദ്ധഗോളത്തിൽ ജൂൺ മുതൽ ഓഗസ്റ്റ് വരെയും ദക്ഷിണാർദ്ധഗോളത്തിൽ ഡിസംബർ മുതൽ ഫെബ്രുവരി വരെയും.

വസന്തത്തിനു
ഹേമന്തം

ഹേമന്തം

ഭാരതീയ ദിനദർശിക അടിസ്ഥാനത്തിലുള്ള ആറ് ഋതുക്കളിൽ ഒന്നാണ് ഹേമന്തം[ ആശ്വിനം, കാർത്തികം എന്നീ മാസങ്ങൾ (ഒക്ടോബർ ഉത്തരാർധം, നവംബർ, ഡിസംബർ പൂർവാർധം) എന്നിവയുൾപ്പെടുന്നതാണ് ഹേമന്തകാലം. ഭാരതത്തിൽ ദക്ഷിണായനകാലത്താണ് ഹേമന്തം വരുന്നത്.

ഋതുക്കളിൽ
വർഷം

വർഷം

ഭാരതീയ ദിനദർശിക അടിസ്ഥാനത്തിലുള്ള ആറ് ഋതുക്കളിൽ ഒന്നാണ് വർഷം,ജ്യേഷ്ഠം, ആഷാഢം എന്നീ മാസങ്ങൾ (ജൂൺ ഉത്തരാർധം, ജുലൈ, ഓഗസ്റ്റ് പൂർവാർധം)

ഋതുക്കളിൽ
ശിശിരം

ശിശിരം

ഭൂമിയിൽ അനുഭവപ്പെടുന്ന ഒരു ഋതുവാണ് ശിശിരം.ശൈത്യകാലം എന്നും പൊതുവെ അറിയപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തോതിലാണ് ശൈത്യം അനുഭവപ്പെടാറ്.

ഭൂമിയിൽ
ശരത്

ശരത്

ഗ്രീഷ്മത്തിൽ നിന്നും തണുപ്പുകാലത്തേക്കുള്ള മാറ്റമാണ് ശരത്ക്കാലം. ഉത്തരാർദ്ധഗോളത്തിൽ സെപ്റ്റംബർ മാസവും ദക്ഷിണാർദ്ധഗോളത്തിൽ മാർച്ചിലും പകൽ നേരത്തെ അവസാനിക്കുവാൻ തുടങ്ങുമ്പോഴാണ് ശരത്കാലം ആരംഭിക്കുന്നത്.

ഗ്രീഷ്മത്തിൽ
05

ചില ഗാനങ്ങൾ ചങ്കിൽ തുളച്ചുകയറുന്നവയാണ്, അതാണ് ലഹരി

Radio Mallu archive

ലഹരി നിറയുന്ന ഗാനങ്ങൾ

സംഗീതം സംഗീതം എന്ന് പറയുന്നത് ശരിക്കും ഒരു ലഹരിയാണ് . മദ്യത്തേക്കാൾ ലഹരിയാണെന്ന് പലരും പറഞ്ഞപ്പോൾ അവർ താടി വളർത്തിയപ്പോൾ സമൂഹം അവരെ കളിയാക്കി . ഇന്നിപ്പോൾ സംഗീതവും താടിയുമാണ് ലഹരി . ഒന്നൊന്നര ലഹരി ..

06

ഓർമകളുടെ മണിച്ചെപ്പ് തുറക്കുമ്പോൾ

07

മൂളിപ്പാട്ടുകൾക്ക് ഗുഡ് ബൈ

മൂളിപ്പാട്ടുകൾ നിർത്തലാക്കിക്കൊണ്ട് ഈ നല്ല പാട്ടുകൾ ഞങ്ങൾ നിങ്ങൾക്കായി അവതരിപ്പിക്കുന്നു..

മൂളിപ്പാട്ടുകൾ നിർത്തലാക്കിക്കൊണ്ട് ഈ നല്ല പാട്ടുകൾ ഞങ്ങൾ നിങ്ങൾക്കായി അവതരിപ്പിക്കുന്നു..

08

Copyright © 2020 radio mallu - All Rights Reserved.

CONCEPT & DESIGN BY www.dasanumvijayanum.com